മിൽമയിൽ പുതിയതായി വന്ന ഒഴിവുകളിൽ ജോലി നേടാൻ ഇതാ അവസരം. ടെക്‌നീഷ്യന്‍ ഗ്രേഡ് 2 തസ്തികയിലെ ഒഴിവിലേക്കാണ് അവസരമുള്ളത്. ആകെ ഒരു ഒഴിവാണുള്ളത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷം വരെ കരാർ നീട്ടി ലഭിക്കാൻ സാധ്യതയുണ്ട്.തിരുവനന്തപുരം അമ്പലത്തറയിലുള്ള ഡയറിയിലേക്കാണ് നിയമനം. ഏപ്രിൽ 2 നു നടക്കുന്ന നേരിട്ടുള്ള അഭിമുഖം വഴിയാണ് നിയമനം.
യോഗ്യത
ITI ഫിറ്റർ ട്രേഡിലെ NCVT സർട്ടിഫിക്കറ്റ്, കൂടെ സെക്കൻഡ് ക്ലാസ് ബോയിലർ സർട്ടിഫിക്കറ്റും മിനിമം സെക്കൻഡ് ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
കൂടാതെ ഉദ്യോഗാർത്ഥികൾക്ക് അതത് മേഖലയിൽ ആർഐസിയിൽ നിന്നുള്ള അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധമാണ്.
പ്രായപരിധി
ഈ ഒഴിവിലേക്ക് പരമാവധി 40 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ശമ്പളമായി 24000/- രൂപ ലഭിക്കും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പാസ്പോർട്ട് സൈസ് ഫോട്ടോ, വയസ്സ്, യോഗ്യത പ്രവൃത്തി പരിചയം തുടങ്ങിയവയുമായി നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.