കേരള സർക്കാരിന് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിലേക്കാണ് അവസരം വന്നിട്ടുള്ളത്. കെ-ഡിസ്ക്കിൻറെ വർക്ക് നിയർ ഹോം പ്രോജക്ടിന്റെ ഭാഗമായി വിവിധ മാനേജർ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. കേരള സർക്കാർ സെന്റർ ഫോർ മാനേജ്‌മന്റ് ഡെവലപ്മെന്റ് നേരിട്ട് നടത്തുന്ന നിയമനങ്ങളാണിവ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 1 നു മുമ്പേ അപേക്ഷിക്കാം.
യോഗ്യത
അസിസ്റ്റന്റ് ജനറൽ മാനേജർ
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ നിന്നും ബി.ടെക്/ എം.ബി.എ കഴിഞ്ഞവർ ആയിരിക്കണം. കൂടാതെ ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്.
സീനിയർ പ്രോഗ്രാം മാനേജർ
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ നിന്നും ബി.ടെക്/ എം.ബി.എ കഴിഞ്ഞവർ ആയിരിക്കണം. കൂടാതെ ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്. ഇതിനു പുറമെ മികച്ച ആശയവിനിമയം, മൾട്ടി ടാസ്‌കിങ് ജോലികൾ ചെയ്യാൻ സാധിക്കണം.
ശമ്പളം
അസിസ്റ്റന്റ് ജനറൽ മാനേജർ തസ്തികയിലുള്ള ഉദ്യോഗാർഥികളുടെ ശമ്പളം 1,25,000 രൂപ മുതൽ 1,50,000 രൂപ വരെ ആണ്.
സീനിയർ പ്രോഗ്രാം മാനേജർ തസ്തികയിലുള്ള ഉദ്യോഗാർഥികളുടെ ശമ്പളം 90,000 രൂപ മുതൽ 100000 രൂപ വരെ ആണ്.
അപേക്ഷ
താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന സി.എം.ഡി വെബ്സൈറ്റ് സന്ദർശിച്ച ശേഷം വിശദമായി വിജ്ഞാപനം പൂർണ്ണമായി വായിച്ചു മനസ്സിലാക്കിയതിനു ശേഷം ഏപ്രിൽ 1 നു മുമ്പായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം kdiscrecruitment2025@gmail.com എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക.