ശുചിത്വ മിഷനിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. പത്തനംതിട്ടയിലെ ജില്ലാ ശുചിത്വ മിഷനിലെ ഐ ഇ സി ഇന്റേൺ തസ്തികയിലേക്കാണ് ജോലിക്കാരെ നിയമിക്കുന്നത്.താത്കാലികമായി ഒരു വർഷത്തെ കാലാവധിയിൽ ആയിരിക്കും നിയമനം നടക്കുക.
യോഗ്യത
ബിരുദത്തോടൊപ്പം ജേർണലിസം, മാസ് കമ്മ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ്, സോഷ്യൽ വർക്ക്, എന്നീ വിഷയങ്ങളിൽ ഡിപ്ലോമയോ അല്ലെങ്കിൽ ജേർണലിസം, മാസ് കമ്മ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ്, സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം.
ശമ്പളം
10,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്.
അപേക്ഷ
താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. യോഗ്യരായവർ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സിർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 2025 മാർച്ച് 11 നു രാവിലെ 11മണിക്കു ജില്ലാ ശുചിത്വ മിഷൻ മിഷൻ ഓഫിസിൽ വെച്ച് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂൽ പങ്കെടുക്കാൻ എത്തിച്ചേരേണ്ടതാണ്.