ഗുരുവായൂർ ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലും ഒഴിവുള്ള സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷിക്കാൻ അവസരം. ആകെ 20 ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 16 നു രാവിലെ 10 മണിക്ക് ദേവസ്വം കാര്യാലയത്തിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
യോഗ്യത
ഉദ്യോഗാർത്ഥികൾ സൈനിക - അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നും വിരമിച്ച ഈശ്വര വിശ്വാസികളായ ഹിന്ദുക്കളായിരിക്കണം. നല്ല ആരോഗ്യമുള്ളവരും നല്ല കാഴ്ച ശക്തിയുമുള്ളവരുമായിരിക്കണം.
ശമ്പളം
ഈ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ശമ്പളമായി 21175/- രൂപ ലഭിക്കും.
പ്രായപരിധി
ഉദ്യോഗാർഥികളുടെ പ്രായം 2025 ജനുവരി ഒന്നിന് 60 വയസ്സ് കഴിയരുത്.
അഭിമുഖം
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 16 നു രാവിലെ 10 മണിക്ക് ദേവസ്വം കാര്യാലയത്തിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ, ഡിസ്ചാർജ് സർട്ടിഫിക്കറ്റ് തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ പകർപ്പുകളും ഉൾപ്പെടെയുള്ള ബയോഡാറ്റയും ഹാജരാക്കണം.
അപേക്ഷയോടൊപ്പം ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ് അസിസ്റ്റന്റ് റാങ്കിൽ കുറയാത്ത ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് തുടങ്ങിയവയും ഹാജരാക്കണം.