ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

കൊച്ചിൻ ഷിപ്പ് യാർഡിൽ ഒഴിവുകൾ; ഏപ്രിൽ 9 വരെ അപേക്ഷിക്കാം

 

കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ പുതിയതായി ഒഴിവ് വന്ന പ്രോജക്റ്റ് ഓഫീസർ (മെക്കാനിക്കൽ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 23 ഒഴിവുകളാണുള്ളത്. 5 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. 

യോഗ്യത 

അംഗീകൃത സർവകലാശാലയിൽ നിന്ന് 60 % മാർക്കോടെ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം. സമാന മേഖലയിൽ 2 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി 

45 വയസ്സ് കവിയാൻ പാടില്ല. ഉയർന്ന പ്രായപരിധിയിൽ ഒബിസി വിഭാഗക്കാർക്ക് 3 വർഷത്തെയും എസ്.സി / എസ്.ടി വിഭാഗക്കാർക്ക് 5 വർഷത്തെയും ഇളവുകൾ ലഭിക്കും.

അപേക്ഷ 

കൊച്ചിൻ ഷിപ്പ് യാർഡിന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഏപ്രിൽ 9 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. വിശദമായ വിജ്ഞാപനം കൊച്ചിൻ ഷിപ്പ് യാർഡിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

Post a Comment