ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

റയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്; 9900 ഒഴിവുകൾ

 

ഇന്ത്യൻ റെയിൽവേ അസ്സിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെ പുതിയ ഒഴിവിലേക്ക് ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും. മുഴുവൻ റെയിൽവേ സോണുകളിലുമായി വരും വർഷത്തേക്കുള്ള ഏകദേശം 9900 ഒഴിവുകളായിരിക്കും ഉണ്ടാകുക. ഐ.ടി.ഐ ഉള്ളവർക്കും എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളമായി 19900/- രൂപ ലഭിക്കും.

പ്രായം 

18 - 30 വയസ്സ് വരെ. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് അർഹമായ വയസ്സിളവ് ലഭിക്കുന്നതായിരിക്കും.

തിരഞ്ഞെടുപ്പ് 

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കമ്പ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കൽ എക്‌സാമിനേഷൻ എന്നിവ നടത്തിയ ശേഷമാകും തിരഞ്ഞെടുപ്പ് നടത്തുക. 

അപേക്ഷ

ഈ ഒഴിവിലേക്ക് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ആർആർബിയുടെ വെബ്‌സൈറ്റിൽ CEN 01/2025 എന്ന നമ്പറിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതായിരിക്കും.  ഏപ്രിൽ 10 മുതൽ മെയ് 9 വരെ അപേക്ഷിക്കാം. 

Post a Comment