ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

എട്ടാം ക്ലാസ് പാസായവർക്ക് കേരളത്തിൽ സർക്കാർ ജോലി; സ്കോൾ കേരളയിൽ സ്വീപ്പർ അവസരങ്ങൾ

 

കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്കോൾ കേരളയിൽ ജോലി നേടാൻ അവസരം. സ്കോൾ കേരളയുടെ ഹെഡ് ഓഫീസിലേക്ക് സ്വീപ്പർ തസ്തികയിലാണ് അവസരമുള്ളത്. ആകെ 1 ഒഴിവാണുള്ളത്. തിരുവനന്തപുരം ജില്ലയിലാണ് ഒഴിവുള്ളത്. ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. 

യോഗ്യത 

ഉദ്യോഗാർത്ഥികൾ എട്ടാം ക്ലാസ് ജയിച്ചിരിക്കണം, കൂടാതെ മികച്ച ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം.

പ്രായപരിധി 

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 18 വയസ്സിനും 58 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പ്രായം 2025 ജനുവരി 1 അടിസ്ഥാനമാക്കിയായിരിക്കും കണക്കാക്കുക.

അപേക്ഷ 

അപേക്ഷിക്കാൻ താല്പര്യമുള്ളവർ വെള്ളക്കടലാസിൽ അപേക്ഷ തയ്യാറാക്കി താഴെ കാണുന്ന വിലാസത്തിൽ നേരിട്ടോ അല്ലെങ്കിൽ രെജിസ്റ്റർഡ് തപാൽ മുഖേനയോ അയക്കണം. കത്തിന് പുറത്തായിട്ട് 'സ്കോൾ കേരള നിയമനത്തിനുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.

വിലാസം,
Executive director, സ്കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം - 12.

Post a Comment