ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

ഡിഗ്രിയുണ്ടോ? എങ്കിൽ ഐ.ഡി.ബി.ഐ ബാങ്കിൽ മികച്ച ശമ്പളത്തിൽ അവസരങ്ങൾ

 

ഡിഗ്രിയുള്ളവരാണോ നിങ്ങൾ, എങ്കിൽ ഐ.ഡി.ബി.ഐ ബാങ്കിൽ ജോലി നേടാൻ സുവർണ്ണാവസരം. ഐ.ഡി.ബി.ഐ ബാങ്കിൽ പുതിയതായി ഒഴിവ് വന്ന സ്പെഷ്യലിസ്റ്റ് കേഡർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ, അസ്സിസ്റ്റന്റ്റ് ജനറൽ മാനേജർ, മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. ആകെ 119 ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.  ഏപ്രിൽ 20 വരെ അപേക്ഷിക്കാൻ അവസരമുണ്ട്.

യോഗ്യത 

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് ഈ ഒഴിവുകളിലേക്കുള്ള അടിസ്ഥാന യോഗ്യത. 

പ്രായപരിധി 

ഡെപ്യൂട്ടി മാനേജർ = 35 - 45 വയസ്സ് വരെ.
അസിസ്റ്റന്റ് ജനറൽ മാനേജർ = 28 - 40 വയസ്സ് വരെ.
മാനേജർ = 25 - 35 വയസ്സ് വരെ.

ശമ്പളം

ഡെപ്യൂട്ടി മാനേജർ = 1,14,220 - 1,20,940/- രൂപ വരെ.
അസിസ്റ്റന്റ് ജനറൽ മാനേജർ = 85,920/- രൂപ.
മാനേജർ = 64,820 - 93,960/- രൂപ വരെ.

അപേക്ഷ 

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഐ.ഡി.ബി.ഐ ബാന്കില്ന്റെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി ബാങ്കിന്റെ വെബ്സൈറ്റിലെ career പേജ് സന്ദർശിക്കുക. ഏപ്രിൽ 20 വരെ അപേക്ഷിക്കാം.

إرسال تعليق