ഡൽഹിയിലെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിൽ ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 309 ഒഴിവുകളിലേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 25 മുതൽ മെയ് 24 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത
മൂന്ന് വർഷത്തെ ബി.എസ്.സി ബിരുദം അല്ലെങ്കിൽ ഏതെങ്കിലും എഞ്ചിനീയറിംഗ് ബിരുദം (ഏതെങ്കിലും സെമെസ്റ്ററിൽ ഫിസിക്‌സും മാത് സും) പഠിച്ചിരിക്കണം, കൂടെ ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം (പത്ത് പ്ലസ് ടു ക്ലാസ്സുകളിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം).
പ്രായപരിധി
27 വയസ്സ്. അർഹരായവർക്ക് ഇളവുകൾ ലഭിക്കും.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 40000 രൂപ മുതൽ 140000 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷ ഫീസ്
1000 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈനായാണ് അടക്കേണ്ടത്. പട്ടിക വിഭാഗം, ഭിന്ന ശേഷിക്കാർ, സ്ത്രീകൾ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒരു വർഷത്തെ അപ്രന്റീഷിപ്പ് പരിശീലനം പൂർത്തിയാക്കിയവർ എന്നിവർക്ക് ഫീസില്ല.
തിരഞ്ഞെടുപ്പ്
ഓൺലൈൻ എഴുത്തു പരീക്ഷ, വോയിസ് ടെസ്റ്റ്, സൈക്കോ ആക്റ്റീവ് സബ്സ്റ്റൻസസ് ടെസ്റ്റ്, സൈക്കോളജിക്കൽ അസ്സസ്മെന്റ് ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ്, ബാക് ഗ്രൗണ്ട് വെരിഫിക്കേഷൻ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക..