നാഷണല്‍ ആയുഷ് മിഷന് കീഴില്‍ പാലക്കാട് ജില്ലയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ജിഎന്‍എം നഴ്‌സ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ആയുഷ് മൊബൈല്‍ യൂണിറ്റ്), ആയുര്‍വേദ തെറാപ്പിസ്റ്റ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (കാരുണ്യ) തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 11 നു നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.
യോഗ്യത
1- ജിഎന്‍എം നഴ്‌സ്
ബിഎസ് സി നഴ്‌സിങ്, അല്ലെങ്കില്‍ GNM + കേരള നഴ്‌സിങ് ആന്റ് മിഡൈ്വഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.
2- മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍
(ആയുഷ് മൊബൈല്‍ യൂണിറ്റ്) ANM/ GNM + കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.
3-ആയുര്‍വേദ തെറാപ്പിസ്റ്റ്
ഉദ്യോഗാർത്ഥികൾ കേരള സര്‍ക്കാര്‍ DAME ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം.
4- മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (കാരുണ്യ)
ANM/ GNM, കൂടെ കമ്പ്യൂട്ടര്‍ പരിജ്ഞാനം.
പ്രായപരിധി
1. GNM നഴ്‌സ് - 40 വയസിന് താഴെ.
2. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ആയുഷ് മൊബൈല്‍ യൂണിറ്റ്) - 40 വയസിന് താഴെ.
3. ആയുര്‍വേദ തെറാപ്പിസ്റ്റ് - 40 വയസിന് താഴെ.
4. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (കാരുണ്യ) - 40 വയസിന് താഴെ.
ശമ്പളം
1. ജിഎന്‍എം നഴ്‌സ് - 17850/- രൂപ
2. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ആയുഷ് മൊബൈല്‍ യൂണിറ്റ്) 15000/- രൂപ.
3. ആയുര്‍വേദ തെറാപ്പിസ്റ്റ് 14700/- രൂപ.
4. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (കാരുണ്യ) 15000/- രൂപ.
ഇന്റർവ്യൂ
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 11 നു നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.