കിൻഫ്രയിൽ 30000/- രൂപ ശമ്പളത്തിൽ ജോലി നേടാം

Kinfra job

കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (കിൻഫ്ര) യിൽ ജോലി നേടാൻ അവസരം. കിൻഫ്രയിൽ പുതിയതായി ഒഴിവ് വന്നിട്ടുള്ള എക്സിക്യൂട്ടീവ് (പ്രോജക്ട് മാനേജ്മെന്റ് എക്സിക്യൂട്ടീവ് ഇലക്ട്രിക്കൽ- 1, മാനേജ്മെന്റ് എക്സിക്യൂട്ടീവ് ഫിനാൻസ് – 1) തസ്തികയിലാണ് നിയമനം നടക്കുന്നത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക.

യോഗ്യരായ വിദ്യാർത്ഥികൾക്ക് കേരള സർക്കാരിന്റെ കീഴിലുള്ള സിഎംഡിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കുന്നു. ഒക്ടോബർ 29 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. ആകെ രണ്ട് ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. തുടക്കത്തിൽ രണ്ടു വർഷത്തേക്ക് ആയിരിക്കും നിയമനം ലഭിക്കുക.

പ്രായപരിധി

ഈ രണ്ടു ഒഴിവുകളിലേക്കും 30 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 01.10.2025 അടിസ്ഥാനമാക്കിയായിരിക്കും കണക്കാക്കുക.

യോഗ്യത

പ്രോജക്ട് മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് ബിടെക് (ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് കൂടെ എംബിഎ) ഉള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ മുൻ പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ഫിനാൻസ്) തസ്തികയിലേക്ക് CA അല്ലെങ്കിൽ CMA ഇന്റർമീഡിയേറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കുകയും വേണം.

ശമ്പളം

ഈ രണ്ടു തസ്തികയിലേക്കും തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസ ശമ്പളമായി 30000/- രൂപ ലഭിക്കും.

അപേക്ഷ

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സിഎംഡിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഒക്ടോബർ 29 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക്

Leave a Comment