
ഡിഗ്രി യോഗ്യതയുള്ളവർക്ക് ഫെഡറൽ ബാങ്കിൽ ജോലി നേടാൻ അവസരം. ഫെഡറൽ ബാങ്കിൽ പുതിയതായി ഒഴിവ് വന്നിട്ടുള്ള ബാങ്ക് ഓഫീസർ ( സെയിൽസ് ആൻഡ് ക്ലയന്റ് അക്വസിഷൻ) തസ്തികയിൽ ആണ് ഒഴിവുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഒഫീഷ്യൽ റിക്രൂട്ട്മെന്റ് വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. ഒക്ടോബർ 27 വരെ അപേക്ഷിക്കാൻ അവസരമുണ്ട്.
പ്രായപരിധി
21 മുതൽ 28 വയസ്സ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയിൽ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. സെയിൽസ് മേഖലയിൽ മുൻ പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
തെരഞ്ഞെടുപ്പ്
ഓൺലൈൻ ആണ് അപേക്ഷിക്കേണ്ടത്. ഉദ്യോഗാർത്ഥികൾ ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ തുടങ്ങിയവക്ക് വിധേയരാവണം. ടെസ്റ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ നിബന്ധനകൾക്ക് വിധേയമായി ശമ്പളം അനുവദിക്കും. പുറമേയുള്ള അലവൻസ്, മെഡിക്കൽ ബെനഫിറ്റുകളും ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
അപേക്ഷിക്കാൻ താല്പര്യമുള്ളവർ ഫെഡറൽ ബാങ്കിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. കരിയർ പേജ് സന്ദർശിച്ച ശേഷം ബാങ്ക് ഓഫീസർ (സെയിൽസ് ആൻഡ് ക്ലയന്റ് അക്വസിഷൻ) തിരഞ്ഞെടുത്ത ശേഷം തന്നിരിക്കുന്ന മാതൃകയിൽ അപേക്ഷ പൂർത്തിയാക്കുക. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ച ശേഷം വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.
