
ബാങ്ക് ഓഫ് ബറോഡയിൽ അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 2700 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. കേരളത്തിൽ 52 ഒഴിവുകളാണുള്ളത്. അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത
ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. ബാങ്ക് ഓഫ് ബറോഡയിലോ അല്ലെങ്കിൽ മറ്റ് സ്ഥാപനങ്ങളിലോ മുമ്പ് അപ്രന്റീസ് ആയി ജോലി ചെയ്തിട്ടുള്ള വർക്ക് അപേക്ഷിക്കാൻ കഴിയില്ല.
പ്രായപരിധി
20 മുതൽ 28 വയസ്സ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ്
അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾ ബാങ്ക് ഓഫ് ബറോഡ നടത്തുന്ന പരീക്ഷക്ക് ഹാജരാണ്. ഒരു മണിക്കൂർ സമയമുള്ള പരീക്ഷയിൽ 100 മാർക്കിന്റെ 100 ചോദ്യങ്ങളാണ് ഉണ്ടാവുക.
എഴുത്ത് പരീക്ഷ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രാദേശിക ഭാഷ പരീക്ഷ ടെസ്റ്റിന് വിധേയരാകണം.
അപേക്ഷ ഫീസ്
ജനറൽ, ews, ഒബിസി തുടങ്ങിയ വിഭാഗത്തിൽ പെട്ടവർക്ക് 800 രൂപയും ഭിന്നശേഷിക്കാർക്ക് 400 രൂപയുമാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഫീസ് ഇല്ല.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി Notification Link സന്ദർശിക്കുക.
