ആയുഷ് മിഷനിൽ വർക്കർ, തെറാപ്പിസ്റ്റ് ഒഴിവുകൾ

നാഷണൽ ആയുഷ് മിഷന് കീഴിൽ കേരളത്തിൽ നിയമനം നടത്തുന്നു. മൾട്ടി പർപ്പസ് വർക്കർ, തെറാപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് നിയമനം നടത്തുന്നത്. പത്തനംതിട്ട ജില്ലയിലാണ് ഒഴിവുള്ളത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫോം പൂരിപ്പിച്ച് അയച്ച ശേഷം അപേക്ഷിക്കാം. സെപ്റ്റംബർ 29 ആണ് അവസാന തിയതി.

ശമ്പളം

മൾട്ടി പർപ്പസ് വർക്കർ തസ്തികയിൽ തിരഞ്ഞെടുക്കഷെടുന്നവർക്ക് പ്രതിമാസം ശമ്പളമായി 14,700/- രൂപയും ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ ശമ്പളമായി 13,500/- രൂപയും ലഭിക്കും.

പ്രായപരിധി

മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് 40 വയസ് വരെ പ്രായമുള്ളവർക്കും ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് 50 വയസ് വരെയും പ്രായമുള്ളവർക്കും അപേക്ഷിക്കാം.

യോഗ്യത

മൾട്ടി പർപ്പസ് വർക്കർ

അസിസ്റ്റന്റ് ഫിസിയോതെറാപ്പി സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ VHSC ഫിസിയോ തെറാപ്പി അതുമല്ലെങ്കിൽ ANM കൂടെ കംമ്പ്യൂട്ടർ പരിജ്ഞാനം.

ആയുർവേദ തെറാപ്പിസ്റ്റ്

ഉദ്യോഗാർത്ഥികൾ കേരള സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് വിജയിച്ചിരിക്കുകയോ അല്ലെങ്കിൽ NARIP ചെറുതുരുത്തി നടത്തുന്ന ഒരു വർഷത്തെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് വിജയിച്ചിരിക്കുകയോ വേണം.

തിരഞ്ഞെടുപ്പ് രീതി

അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് എഴുത്ത് പരീക്ഷയും, ഇന്റർവ്യൂവും നടത്തിയ ശേഷം ഡോക്യുമെന്റ് വേരിഫിക്കേഷനും നടത്തും. ഇതിന് ശേഷമാക്കും നിയമനം.

അപേക്ഷ

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ആയുഷ് മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കരിയർ പേജ് സന്ദർശിച്ച ശേഷം Notification തിരഞ്ഞെടുക്കുക. Notification പൂർണമായും വായിച്ച് മനസ്സിലാക്കിയ ശേഷം താഴെയുള്ള വിലാസത്തിൽ സെപ്റ്റംബർ 29 ന് മുമ്പായി ലഭിക്കുന്ന രീതിയിൽ അയക്കുക.

വിലാസം,

The District Program Manager, District Program management & Supporting Unit, National Ayush Mission, Orikompil Building, Second floor, Mele Vettippuram, Pathanamthitta, Pin – 689645

Notification Link

Leave a Comment