കേന്ദ്ര പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ (Bank Of Baroda) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മാനേജർ, സീനിയർ മാനേജർ (ഫോറെക്സ് അക്വസിഷൻ ആൻഡ് റിലേഷൻഷിപ്പ് മാനേജർ ) തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ആകെ 58 ഒഴിവകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം. വിശദവിവരങ്ങൾ ചുവടെ.
1. മാനേജർ
ട്രേഡ് ഫിനാൻസ് ഓപ്പറേഷൻസ് – 14, ഫോറെക്സ് അക്വസിഷൻ ആൻഡ് റിലേഷൻഷിപ്പ് മാനേജർ – 37 എനിങ്ങനെയായി ആകെ മൊത്തം 51 ഒഴിവുകളാണുള്ളത്.
ശമ്പളം
64,820 – 93,960/- രൂപ.
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബസപ്പെട്ട വിഷയത്തിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
പ്രായം
26 – 36 വയസ്സ്. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ ലഭിക്കും.
2. സീനിയർ മാനേജർ
ഫോറെക്സ് അക്വസിഷൻ ആൻഡ് റിലേഷൻഷിപ്പ് മാനേജർ തസ്തികയിലായി ആകെ 5 ഒഴിവുകളാണുള്ളത്.
ശമ്പളം
85,920 – 1,05, 280/- രൂപ .
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദവും കൂടെ പി.ജി.ഡി.എം / എം.ബി.എയും ബന്ധപ്പട്ട മേഖലയിൽ 5 വർഷത്തിൽ കുറയാത്ത പരിചയവും വേണം.
തിരഞ്ഞെടുപ്പ്
ഓൺലൈൻ ടെസ്റ്റ്, സൈകോമെട്രിക്ക് തുടങ്ങിയവ നടത്തിയാകും തിരഞ്ഞെടുപ്പ്. 225 മാർക്കിന്റെ പരീക്ഷയാകും ഉണ്ടാക്കുക. പരീക്ഷക്ക് രണ്ടര മണിക്കൂർ സമയമുണ്ടാകും. റീസണിങ്, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, പ്രൊഫഷണൽ നോളജ് എന്നിവ ഉൾപ്പെടുന്നതാകും സിലബസ് .
അപേക്ഷ ഫീസ്
വനിതകൾ, വിമുക്ത ഭടൻമാർ, എസ്.സി / എസ്.ടി വിഭാഗക്കാർ, ഭിന്ന ശേഷിക്കാർ തുടങ്ങിയവർക്ക് 175 രൂപയും മറ്റുള്ളവർക്ക് 850 രൂപയുമാണ് ഫീസ്. ഫീസ് ഓൺലൈനായാണ് അടക്കേണ്ടത്.
അപേക്ഷ
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾ അറിയുന്നതിനായി ബാങ്ക് ഓഫ് ബറോഡയുടെ ഒഫീഷ്യൽ വെബ്സെറ്റ് സന്ദർഷിക്കുക. ഒക്ടോബർ 9 വരെ അപേക്ഷിക്കാൻ അവസരമുണ്ട്.