വിതുര താലൂക്ക് ആശുപത്രിയിൽ 2025 -2026 സാമ്പത്തിക വർഷത്തേക്ക് ദിവസ വേതനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, ക്ലീനിങ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് നേരിട്ടുള്ള ഇന്റർവ്യുവിൽ പങ്കെടുത്തു ജോലി നേടാം.

പത്താം ക്ലാസ്സുകാർക്ക് താലൂക്ക് ആശുപത്രികളിൽ ജോലി അവസരങ്ങൾ
ഫാർമസിയിൽ നേടിയ അംഗീകൃത ഡിഗ്രി / ഡിപ്ലോമയും കൂടെ കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രെജിസ്ട്രേഷനും നേടിയിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് 2 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
ലാബ് ടെക്നിഷ്യൻ അംഗീകൃത ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും പാരാ മെഡിക്കൽ രെജിസ്ട്രേഷനും കൂടെ 2 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
ഈ ഒഴിവിലേക്ക് എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം.
40 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 5 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും, ആധാർ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് തുടങ്ങിയവയുമായി തിരുവനന്തപുരം ജില്ല പാഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.