
കാനറ ബാങ്കിൽ ഇന്ത്യയിലുടനീളം വിവിധ ബ്രാഞ്ചുകളിലേക്ക് അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ജനറൽ – 1534, ഒബിസി – 845, Ews – 337, എസ്.സി – 557, എസ്.ടി – 227 എന്നിങ്ങനെയായി മൊത്തം 3500 ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. പരിശീലന കാലയളവിൽ സ്റ്റൈപ്പന്റ് ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് അവസാന തിയതിയായ ഒക്ടോബർ 12 വരെ അപേക്ഷിക്കാം.
യോഗ്യത
20 വയസ് മുതൽ 28 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രായം 2025 സെപ്റ്റംബർ 01 അടിസ്ഥാനമാക്കിയായിരിക്കും കണക്കാക്കുക. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗത്തിൽ ഉൾപ്പെടുന്നവർ നിയമാനുസൃത ഇളവുകൾ ലഭിക്കും.
യോഗ്യത
ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിനേടിയിരിക്കണം.
അപേക്ഷ നൽകുന്ന സംസ്ഥാനത്തെ പ്രദേശിക ഭാഷ അറിയുന്നവരായിരിക്കണം.
മെഡിക്കൽ ഫിറ്റനസും ഉണ്ടായിരിക്കണം.

സ്റ്റൈപ്പൻഡ്
തിരഞ്ഞെടുക്കുന്നവർക്ക് പരിശീലന കാലയളവിൽ 15000/- രൂപ സൈറ്റപ്പൻഡായി ലഭിക്കും. കാനറ ബാങ്ക് 10500/- രൂപയും സർക്കാർ വിഹിതത്തിൽ 4500/- രൂപയുമാണ് നൽകുക.
അപേക്ഷാ ഫീസ്
ജനറൽ, ഒബിസി, Ews വിഭാഗത്തിൽപ്പെടവർക്ക് 500/- രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
അപേക്ഷ
അപ്രന്റീസ് തസ്തികയിൽ അപേക്ഷിക്കുന്നവർ ആദ്യം https://nats.education.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യുക. വിശദവിവരങ്ങൾ അറിയുന്നതിനായി കാനറാ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയും ചെയ്യാം. ഉദ്യോഗാർത്ഥികൾക്ക് അവസാന തിയതിയായ ഒക്ടോബർ 12 വരെ അപേക്ഷിക്കാം.