
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡിൽ പുതിയതായി ഒഴിവുള്ള ഔട്ട്ഫിറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ അഞ്ചുവർഷത്തേക്കാണ് നിയമനം. ആകെ 19 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ ചുവടെ.
ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (എയർ കണ്ടീഷണർ അസിസ്റ്റന്റ്)
ആകെ 4 ഒഴിവാണുള്ളത് (ജനറൽ – 2, ഒബിസി-1, എസ്.സി-1). തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 23,300/- രൂപ ശമ്പളം ലഭിക്കും.
യോഗ്യത:- എസ്.എസ്.എൽ.സി വിജയ.. റഫിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്കിൽ ഐ.ടി.ഐ – എൻ.ടി.സി (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്). സമാന മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം.
പ്രായം:- 45 വയസ് കവിയരുത്. ഉദ്യോഗാർത്ഥികളുടെ പ്രായം 2025 ഒക്ടോബർ 29 അടിസ്ഥാനമാക്കിയായിരിക്കും കണക്കാക്കുക.
ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ക്രെയിൻ ഓപ്പറേറ്റർ)
ഈ തസ്തികയിൽ 15 ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കുന്നവർക്ക് 23,300/- രൂപ ശമ്പളം ലഭിക്കും.
യോഗ്യത:- എസ്.എസ്.എൽ.സി വിജയം ഇലക്ടീഷ്യൻ / ഇലക്ട്രോണിക്ക് മെക്കാനിക്ക് / ഇൻസ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡിൽ ഐ.ടി.ഐ (NCVT സർട്ടിഫിക്കറ്റ്).
പ്രായം:- 45 വയസ് കവിയരുത്. ഉദ്യോഗാർത്ഥികളുടെ പ്രായം 2025 ഒക്ടോബർ 29 അടിസ്ഥാനമാക്കിയായിരിക്കും കണക്കാക്കുക.
തിരഞ്ഞെടുപ്പ്
ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റിന്റെയും പ്രാക്ടിക്കൽ ടെസ്റ്റ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള Notification Link സന്ദർശിക്കുക.
