ടൈപ്പിംഗ് അറിയുന്നവരാണോ നിങ്ങൾ? എങ്കിൽ സർക്കാരിന് കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആവാം

Data entry job
Kerala job

ടൈപ്പിംഗ് അറിയുന്നവർക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി നേടാൻ അവസരം. ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി (DHFS)ക്ക് കീഴിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലാണ് അവസരം ഉള്ളത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. മലപ്പുറം ജില്ലയിലാണ് ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒക്ടോബർ 13 വരെ അപേക്ഷ സമർപ്പിക്കാൻ അവസരം ഉണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക.

ശമ്പളം

ഈ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ശമ്പളമായി 16250/- രൂപ ശമ്പളമായി ലഭിക്കും.

പ്രായപരിധി

അപേക്ഷയുടെ പ്രായപരിധി 40 വയസ്സിന് താഴെയായിരിക്കും. പ്രായം 01.09.2025 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.

യോഗ്യത

അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും ഒരു ബിരുദം കരസ്ഥമാക്കിയെടുക്കണം. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ പിജിഡിസിഎ അല്ലെങ്കിൽ ഡി സി എ യോഗ്യത ഉള്ളവരായിരിക്കണം.

കുറഞ്ഞത് രണ്ടു വർഷത്തെ പോസ്റ്റ് യോഗ്യത പരിചയം അഭികാമ്യ യോഗ്യതയാണ്. മലയാളം, ഇംഗ്ലീഷ് എന്ന ഭാഷകളിൽ ടൈപ്പിംഗ് അറിഞ്ഞിരിക്കണം.

അപേക്ഷ

നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഇതിനായി www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച ശേഷം റിക്രൂട്ട്മെന്റ് / കരിയർ/ പരസ്യമെനു എന്നതിൽ നിന്ന് ഡാറ്റ എൻട്രി ഓപ്പറേറ്റർ ജോലി അറിയിപ്പ് കണ്ടെത്തിയശേഷം അതിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെയുള്ള നോട്ടിഫിക്കേഷൻ സന്ദർശിക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക്

Leave a Comment