Bഇന്ത്യൻ റെയിൽവേയിൽ ജോലി നോക്കുന്നവർക്ക് സുവർണ്ണാവസരം. റെയിൽവേ റിക്രൂട്ട്മെന്റ് സെൽ അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി പുതിയ വിജ്ഞാപനമിറക്കി. ജനറൽ – 719, ഒബിസി – 473, Ews – 267, എസ്.ടി – 128 എനിങ്ങനെയായി 1763 ഒഴിവുകളിലാണ് നിയമനം നടത്തുന്നത്. താൽപര്യമുള്ളവർക്ക് അവസാന തിയതിയായ ഒക്ടോബർ 17 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

ഒഴിവുള്ള ട്രേഡുകൾ RAILWAY RECRUITMENT 2025
ഫിറ്റർ, വെൽഡർ, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യൻ, കാർപ്പെൻഡർ, വൈൻഡർ, പെയിന്റർ, മെക്കാനിക്ക്, ഐ.ടി സിസ്റ്റം മെയിന്റനൻസ്, വയർമാൻ, പ്ലംബർ etc.. കൂടുതൽ ഒഴിവുകൾക്കായി താഴെയുള്ള Notification link സന്ദർഷിക്കുക.
പ്രായപരിധി
15 വയസ് മുതൽ 24 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.
അപേക്ഷാ ഫീസ്
ജനറൽ, ഒബിസി, Ews തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവർക്ക് 100 രൂപ അപേക്ഷാ ഫീസ് അടക്കണം. എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
അപേക്ഷ
അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾ RRC – NRC യുടെ വെബ്സൈറ്റ് സന്ദർഷിച്ച ശേഷം ഓൺലൈനായി അപേക്ഷ നൽകണം. ഒക്ടോബർ 17 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.