
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (PSC) കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിലെ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിലേക്ക് നിയമനത്തിന്അ പേക്ഷകൾ ക്ഷണിക്കുന്നു. ബി.കോം കോ-ഓപ്പറേഷൻ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
പ്രായ പരിധി
18 – 36 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ (02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം – രണ്ട് തീയതികളും ഉൾപ്പെടെ).
മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സ് ഇളവുകൾ ലഭിക്കുന്നതായിരിക്കും.
യോഗ്യത
ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും കോ-ഓപ്പറേഷൻ പ്രത്യേക വിഷയമായി പഠിച്ചു നേടിയ ബി.കോം ബിരുദം ഉണ്ടായിരിക്കണം.അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാല ബിരുദവും കൂടെ കോ-ഓപ്പറേഷനിൽ നേടിയ ഹയർ ഡിപ്ലോമയും ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാല ബിരുദവും സഹകരണ വകുപ്പു നടത്തുന്ന കോ-ഓപ്പറേഷനിൽ നേടിയ ജൂനിയർ ഡിപ്ലോമയും ഉണ്ടായിരിക്കണം.
അപേക്ഷ
ഉദ്യോഗാർഥികൾക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം അപേക്ഷ സമർപിക്കുക.
ഓൺലൈൻ അപേക്ഷകൾ അവസാന തീയതിയായ 2025 നവംബർ 19, രാത്രി 12 മണി വരെ സ്വീകരിക്കും.
