കേരള വാട്ടർ അതോറിറ്റിയിൽ സ്ഥിര ജോലി; ഉടൻ അപേക്ഷിക്കാം

കേരള വാട്ടർ അതോറിറ്റിയിൽ പുതിയ ഒഴിവിലേക്ക്‌ നിയമനം നടത്തുന്നു. കേരള വാട്ടർ അതോറിറ്റിയിൽ പുതിയതായി ഒഴിവ് വന്ന മീറ്റർ റീഡർ തസ്തികയിലാണ് നിയമനം നടത്തുന്നത്. കേരള പി.എസ്.സി വഴി നേരിട്ടാണ് നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 3 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ ചുവടെ.

യോഗ്യത

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, കൂടെ പ്ലംബർ ട്രേഡിൽ ഒരു വർഷത്തെ കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ്ങ് ( NCVT ) നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

പ്രായപരിധി

18 വയസ് മുതൽ 36 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ 02.01.1989 നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ ശമ്പളമായി 25,800 രൂപ മുതൽ 59,300 രൂപ വരെ ലഭിക്കും.

അപേക്ഷ

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സിയുടെ വെബ് സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള Notification Link സന്ദർശിച്ച ശേഷം വിശദവിവരങ്ങൾ വായിച്ചു മനസ്സിലാക്കുക.

Notification Link

1 thought on “കേരള വാട്ടർ അതോറിറ്റിയിൽ സ്ഥിര ജോലി; ഉടൻ അപേക്ഷിക്കാം”

Leave a Comment