കെഎസ്ഇബിയിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി ജോലി നേടാം; 21 ഒഴിവുകൾ

Kseb job

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിൽ (KSEB) തസ്തികമാറ്റം മുഖേന സ്പെഷ്യൽ റിക്രൂട്ട്മെന്റ് നിയമനത്തിന് അപേക്ഷ വിളിച്ചു. കേരള പി എസ് സി വഴിയാണ് നിയമനം. ആകെ 21 ഒഴിവാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പിഎസ്സിയുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

Department                          : Kerala state Electricity Board Ltd

Name of the  Post                : assistant engineer (electrical) (by transfer)

Category Number                : 378/2025

Gazette Date                        : 15/10/2025

യോഗ്യത

AICTE അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിടെക് അല്ലെങ്കിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാഭ്യാസ പ്രതിമാസ ശമ്പളമായി 59,100 രൂപ മുതൽ1,17,400 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

ഉയർന്ന പ്രായപരിധി ഈ തസ്തികയിലെ നിയമനത്തിന് ബാധകം ആയിരിക്കില്ല. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഓഫീസ് മേലധികാരികളിൽ നിന്നും ബോർഡ് റെഗുലർ സർവീസിലാണ് എന്ന് തെളിയിക്കുന്ന സർവീസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

അപേക്ഷ

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് പിഎസ്സി യുടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ചു ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക്

Leave a Comment