മിൽമയിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാൻ അവസരം. മിൽമയിൽ പുതിയതായി ഒഴിവ് വന്ന മാർക്കറ്റിങ്ങ് കൺസൾട്ടന്റ് തസ്തികയിലാണ് അവസരമുള്ളത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടത്തുന്നത്. ആകെ ഒരു ഒഴിവാനുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കേരള സർക്കാരിന്റെ CMD വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഒക്ടോബർ 20 വരെ അപേക്ഷിക്കാൻ അവസരമുണ്ട്.
യോഗ്യത
അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴിൽ നിന്ന് ലഭിച്ച എംബിഎ അല്ലെങ്കിൽ മാർക്കറ്റിംങ്ങിൽ സ്പെഷ്യലൈസേഷനോട് കൂടെയുള്ള തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
ഡയറി അല്ലെങ്കിൽ ഫുഡ് പ്രോഡക്റ്റ് വിപണനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ മാനേജറിയൽ പോസ്റ്റിൽ 10 വർഷത്തെ പരിചയം വേണം.
പ്രായപരിധി
ഈ ഒഴിവിലേക്ക് 50 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം
തിരഞ്ഞെടുക്കുന്നവർക്ക് പ്രതിദിന ശമ്പളമായി 4000/- രൂപ ലഭിക്കും
അപേക്ഷ
ഈ ഒഴിവിലേക്ക് സിഎംഡിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.