
കേന്ദ്ര പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പുതിയ ഒഴിവിലേക്ക് നിയമനം നടത്തുന്നു. എസ്.ബി.ഐയിൽ പുതിയതായി ഒഴിവ് വന്ന സ്പെഷലിസ്റ്റ് കേഡർ തസ്തികയിലാണ് നിയമനം നടത്തുന്നത്. ആകെ 10 ഒഴിവുകളാണുള്ളത്. സ്ഥിര നിയമനമാണ് നടത്തുന്നത്. മുംബൈയിലോ അല്ലെങ്കിൽ രാജ്യത്തെ മറ്റേതെങ്കിലും കേന്ദ്രത്തിലോ ആയിരിക്കും നിയമനം ലഭിക്കുക. വിശദവിവരങ്ങൾ ചുവടെ.
ഡെപ്യൂട്ടി മാനേജർ (ഇക്കോണിസ്റ്റ്)
ആകെ 3 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ ശമ്പളമായി 64820 – 94960/- രൂപവരെ ശമ്പളം ലഭിക്കും.
യോഗ്യത:- കുറഞ്ഞത് 60 ശതമാനം മാർക്കോടെ നേടിയ മാസ്റ്റർ ബിരുദം ( ഇക്കണോമിക്സ്, ഇക്കണോമെട്രിക് / മാത്തമാറ്റിക് എക്കണോമിക്സ് / ഫിനാൻഷ്യൽ എക്കണോമിക്സ് ) ഉണ്ടായിരിക്കണം. ഒരു വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.

പ്രായം:- അപേക്ഷകരുടെ പ്രായം 30 വയസ്സ് കവിയരുത്.
മറ്റ് തസ്തികകളും ഒഴിവുകളും
മാനേജർ (പ്രോഡക്ട് ആൻഡ് റിസർച്ച് – ഫോറക്സ് ആൻഡ് റുപി ഡെറിവേറ്റീവ്സ് ) – 6.
അസിസ്റ്റന്റ് ജനറൽ മാനേജർ (പ്രോഡക്ട് ആൻഡ് റിസർച്ച് – ഫോറക്സ് ആൻഡ് റുപി ഡെറിവേറ്റീവ്സ് ) – 1.
അപേക്ഷ
ഈ ഒഴിവുകള ഒഴിവുകളിലേക്ക് ഓൺലൈനായാ അക്ണ് അപേക്ഷിക്കേണ്ടത്. ഒക്ടോബർ 28 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക www.sbi.bank.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
