കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ അവസരങ്ങൾ; സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം

കേരള സംസ്ഥാന ഭവന നിർമാണ ബോർഡിന് കീഴിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലാണ് നിയമനം നടത്തുന്നത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 15വരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രായപരിധി 

ഉദ്യോഗാർത്ഥികളുടെ പ്രായം 58 വയസ്സിൽ കവിയാൻ പാടില്ല.

യോഗ്യത

ഏതെങ്കിലും അംഗീകൃത യൂണിവേഴ്സ്റ്റിക്ക് കീഴിൽ സിവിൽ എഞ്ചിനിയറിങ്ങിൽ ബിരുദവും കൂടെ കെട്ടിട നിർമാണ മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. 
അല്ലെങ്കിൽ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറിങ് തസ്തികയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം. സർക്കാർ / അർദ്ധ സർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

ശമ്പളം

സമാന മേഖലയിൽ നിയമാനുസൃതമായി ലഭിക്കുന്ന ശമ്പളം അനുവദിക്കും.

അപേക്ഷ

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കേരള സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റിൽ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) റിക്രൂട്ട്മെന്റ് തിരഞ്ഞെടുത്ത ശേഷം വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. 
ശേഷം വിശദമായ ബയോഡാറ്റ ഉൾകൊള്ളിച്ച് താഴെയുള്ള വിലാസത്തിൽ സെപ്റ്റംബർ 15 ന് മുമ്പായി അപേക്ഷിക്കുക. 
വിലാസം, 
Secretary, കേരള സംസ്ഥാന ഭവന നിർമാണ ബോർഡ് ഹെഡ് ഓഫീസ്, ശാന്തിനഗർ, തിരുവനന്തപുരം.
അപേക്ഷകൾ ഇ-മെയിൽ വഴിയും അയക്കാം.
Email id: secretarykshb@gmail.com 

Leave a Comment