100+ ഒഴിവുകളുമായി മെഗാ തൊഴിൽമേള 2026 ജൂൺ 6 – ന് കോട്ടയത്ത്‌ | SSLC മുതൽ MBA വരെ യോഗ്യതയുള്ളവർക്ക് അവസരം

ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരവുമായി കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്. 2026 ജൂൺ 6- ന് (ശനിയാഴ്ച) 100 -ലധികം ഒഴിവുകളുള്ള മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. പ്രശസ്ത സ്ഥാപനമായ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (AIMS), EDUCAN Global Operations Pvt Ltd. എന്നിവിടങ്ങളിലേക്കാണ് നിയമനം നടക്കുന്നത്.

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (100) ഒഴിവുകൾ

PMS അറ്റൻഡന്റ് ( patient management Service attendand)

  • ഒഴിവുകൾ : 50
  • യോഗ്യത : SSLC / പ്ലസ് ടു
  • പരിചയം : ആവശ്യമില്ല (പരിശീലനം നൽകും)
  • ശമ്പളം : 15500/-
  • ജോലി സ്ഥലം: എറണാകുളം
  • ലിംഗം: ആൺ / പെൺ
  • പ്രായപരിധി : 35 വയസ്സിൽ താഴെ

കെയർ അസിസ്റ്റന്റ് (GDA)

  • ഒഴിവുകൾ : 50
  • യോഗ്യത : GDA കോഴ്സ് പൂർത്തിയാക്കിയിരിക്കണം
  • പരിചയം : ആവശ്യമില്ല
  • ശമ്പളം : 15500/-
  • ജോലി സ്ഥലം : എറണാകുളം
  • ലിംഗം : പെൺ
  • പ്രായപരിധി : 35 വയസിൽ താഴെ

EDUCAN Global Operations (11 ഒഴിവുകൾ)

HR മാനേജർ

  • ഒഴിവുകൾ : 1
  • യോഗ്യത : MBA (HR)
  • പരിചയം : 3 വർഷത്തിൽ കൂടുതൽ
  • ശമ്പളം : 30000 – 35000/-
  • ജോലി സ്ഥലം : കുമരനല്ലൂർ, കോട്ടയം
  • പ്രായപരിധി : 25 – 40

തൊഴിൽ മേള എവിടെ? എപ്പോൾ?

  • തിയതി : 06 ജൂൺ 2026 (ശനിയാഴ്ച)
  • സമയം : രാവിലെ 10:00 മണി മുതൽ
  • സ്ഥലം : എംപ്ലോയബിലിറ്റി സെന്റർ, കോട്ടയം ( എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, സിവിൽ സ്റ്റേഷൻ, സെക്കൻഡ് ഫ്ലോർ, കളക്ടറേറ്റ്, കോട്ടയം)

ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ആവശ്യമായ രേഖകൾ : ബയോഡാറ്റകളുടെ പകർപ്പുകൾ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ.
  • ഡ്രസ്സ് കോഡ് : ഇന്റർവ്യൂവിന് അനുയോജ്യമായ ഔപചാരിക വസ്ത്രധാരണം നിർബന്ധം.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 0481-2563451, 8138908657

Leave a Comment