
ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരവുമായി കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്. 2026 ജൂൺ 6- ന് (ശനിയാഴ്ച) 100 -ലധികം ഒഴിവുകളുള്ള മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. പ്രശസ്ത സ്ഥാപനമായ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (AIMS), EDUCAN Global Operations Pvt Ltd. എന്നിവിടങ്ങളിലേക്കാണ് നിയമനം നടക്കുന്നത്.
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (100) ഒഴിവുകൾ
PMS അറ്റൻഡന്റ് ( patient management Service attendand)
- ഒഴിവുകൾ : 50
- യോഗ്യത : SSLC / പ്ലസ് ടു
- പരിചയം : ആവശ്യമില്ല (പരിശീലനം നൽകും)
- ശമ്പളം : 15500/-
- ജോലി സ്ഥലം: എറണാകുളം
- ലിംഗം: ആൺ / പെൺ
- പ്രായപരിധി : 35 വയസ്സിൽ താഴെ
കെയർ അസിസ്റ്റന്റ് (GDA)
- ഒഴിവുകൾ : 50
- യോഗ്യത : GDA കോഴ്സ് പൂർത്തിയാക്കിയിരിക്കണം
- പരിചയം : ആവശ്യമില്ല
- ശമ്പളം : 15500/-
- ജോലി സ്ഥലം : എറണാകുളം
- ലിംഗം : പെൺ
- പ്രായപരിധി : 35 വയസിൽ താഴെ
EDUCAN Global Operations (11 ഒഴിവുകൾ)
HR മാനേജർ
- ഒഴിവുകൾ : 1
- യോഗ്യത : MBA (HR)
- പരിചയം : 3 വർഷത്തിൽ കൂടുതൽ
- ശമ്പളം : 30000 – 35000/-
- ജോലി സ്ഥലം : കുമരനല്ലൂർ, കോട്ടയം
- പ്രായപരിധി : 25 – 40
തൊഴിൽ മേള എവിടെ? എപ്പോൾ?
- തിയതി : 06 ജൂൺ 2026 (ശനിയാഴ്ച)
- സമയം : രാവിലെ 10:00 മണി മുതൽ
- സ്ഥലം : എംപ്ലോയബിലിറ്റി സെന്റർ, കോട്ടയം ( എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, സിവിൽ സ്റ്റേഷൻ, സെക്കൻഡ് ഫ്ലോർ, കളക്ടറേറ്റ്, കോട്ടയം)
ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ആവശ്യമായ രേഖകൾ : ബയോഡാറ്റകളുടെ പകർപ്പുകൾ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ.
- ഡ്രസ്സ് കോഡ് : ഇന്റർവ്യൂവിന് അനുയോജ്യമായ ഔപചാരിക വസ്ത്രധാരണം നിർബന്ധം.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 0481-2563451, 8138908657
