വിവിധ എയർപോർട്ടുകളിൽ ഒഴിവുകൾ, കോഴിക്കോടും അവസരം; AIRPORT JOB 2026

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി സെക്യൂരിറ്റി സ്ക്രീനർ, അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ് ഡയറി സ്ഥാപനമായ എ.എ.എ കാർഗോ ലോജിസ്റ്റിക് ആൻഡ് അലൈഡ് സർവീസ് ലിമിറ്റഡാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

രണ്ട് വിജ്ഞാപനങ്ങളായി ആകെ 220 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂന്നു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.

സെക്യൂരിറ്റി സ്ക്രീനർ (ഫ്രഷർ)

ഒഴിവ് – 158 (കോഴിക്കോട്, ദെഹ്റാദൂൺ, കൊൽക്കത്ത, പട്ന, ട്രിച്ചി, ഉദയ്പൂർ )

യോഗ്യത:- ഏതെങ്കിലും വിഷയത്തിൽ ബിരുദവും കൂടെ ഇംഗ്ലീഷ്, ഹിന്ദി അല്ലെങ്കിൽ പ്രാദേശിക ഭാഷയിലുള്ള പ്രാവീണ്യം .

അസിസ്റ്റന്റ് (സെക്യൂരിറ്റി)

ഒഴിവ് – 62 (തിരുപ്പതി, ട്രിച്ചി, മധുര, ഭുവനേശ്വർ, ഉദയപൂർ)

യോഗ്യത: പ്ലസ് ടു കൂടെ ഇംഗ്ലീഷ്, ഹിന്ദി അല്ലെങ്കിൽ പ്രാദേശിക ഭാഷയിലുള്ള പ്രാവീണ്യം.

തിരഞ്ഞെടുപ്പ്

അഭിമുഖം വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

അപേക്ഷ

ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ ഫീസ് ഉണ്ടായിരിക്കും.

സെക്യൂരിറ്റി സ്ക്രീനർ തസ്തികയിലേക്ക് ജൂൺ 8 വരെയും അസിസ്റ്റന്റ് (സെക്യൂരിറ്റി) തസ്തികയിലേക്ക് ജൂൺ 11 വരെയും അപേക്ഷിക്കാൻ അവസരമുണ്ട്.

കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.

അസിസ്റ്റന്റ് (സെക്യൂരിറ്റി) നോട്ടിഫിക്കേഷൻ ലിങ്ക്

സെക്യൂരിറ്റി സ്ക്രീനർ (ഫ്രഷർ) നോട്ടിഫിക്കേഷൻ ലിങ്ക്

Leave a Comment